ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ എന്ന 20 കാരനാണ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേ സമയം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഗോപകുമാര്‍. ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിനെയും രക്ഷപ്പെടുത്താനായില്ല. ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…