പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള IoT കോഴ്സ് സമാപിച്ചു

കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തിയ 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് കോഴ്സ് സമാപിച്ചു. വിജയകരമായി കോഴ്സ് പൂർത്തീകരിച്ച 32 കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ റെയിൽവേ പോലീസ് ( കേരള) സൂപ്രണ്ട് ഡോ. അരുൾ ബി ആർ കൃഷ്ണ ഐപിഎസ് വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് ഡീൻ ഡോ. എ. സാംസൺ,  പ്രൊഫ. വിനിത ബി ഏൽസ, പ്രോഗ്രാം കോഡിനേറ്റർ ഡോ എം മനോജ്, കോളേജ് പിആർഒ അഭിജിത് ആർ പി എന്നിവർ പങ്കെടുത്തു.

ആദ്യത്തെ ബാച്ചിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി ജൂലൈ 7 മുതൽ രണ്ടാമത്തെ ബാച്ച് ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ കോളേജ് വെബ്സൈറ്റ് www.marian.ac.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് 7306149144 എന്ന നമ്പറിൽ ബന്ധപ്പെടുക.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago