നവസാഹിതി ഏഴാം വാർഷികം ആഘോഷിച്ചു

അനന്തപുരിയിലെ പ്രമുഖ  സാഹിത്യ സാംസ്കാരിക സംഘടനയായ നവസാഹിതി വിവിധ പരിപാടികളോടെ അതിൻ്റെ ഏഴാമത് വാർഷികം ആഘോഷിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ഡോ. ജി.രാജേന്ദ്രൻ പിള്ള രചിച്ച ആത്മനൈവേദ്യo എന്ന കവിതാസമാഹാരം പ്രശസ്ത ഭാഷാപണ്ഡിതൻ ഡോ.എഴുമറ്റൂർ രാജരാജവർമ്മ പ്രകാശനം ചെയ്തു. നവസാഹിതിയുടെ പ്രസിഡൻ്റും കവിയുമായ മല്ലിക വേണുകുമാർ പുസ്തകം സ്വീകരിക്കുകയും പുസ്തക അവതരണം നടത്തുകയും ചെയ്തു.

നവസാഹിതിയുടെ സമഗ്ര സംഭാവനക്കുള്ള വിശിഷ്ട സർഗപ്രതിഭ പുരസ്കാരം ഡോ. ജി.രാജേന്ദ്രൻ പിള്ളയ്ക്ക് നൽകി. 2025 ലെ നവസാഹിതി കവിതാപുരസ്‌കാരം അരുവിക്കര വിൽഫ്രെഡ്ന് സമ്മാനിച്ചു.  പ്രവാസി ഭാരതി റേഡിയോ എം.ഡി കെ ചന്ദ്രസേനൻ, മുതിർന്ന എഴുത്തുകാരായ പാലോട് വാസുദേവൻ നായർ, എം. പി ഉണ്ണിത്താൻ, കറുകപ്പള്ളി രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അധ്യാപികയായ ഗീത ഭാസ്‌കരും മാധ്യമപ്രവർത്തകനായ അനീഷ് തകടിയിലും ആശംസാപ്രസംഗം നടത്തി. കുമാരി ഭാഗ്യനിധിയുടെയും കുമാരി ഭാഗ്യനന്ദയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ അഡ്വ. ലക്ഷ്മി എസ്. ആർ സ്വാഗതം പറഞ്ഞു.

ഗായത്രി മല്ലിക ഏകോപനം നടത്തിയ പരിപാടിയിൽ ഡോ. ജി. രാജേന്ദ്രൻ പിള്ള കൃതജ്ഞത പറഞ്ഞു. ചടങ്ങിന് മുന്നോടിയായി നടന്ന കാവ്യാഞ്ജലിയിൽ ജയചന്ദ്രൻ രാമചന്ദ്രൻ ആധ്യക്ഷ്യം വഹിക്കുകയും, ഡോ. പ്രേംകുമാർ വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 25 ൽ ഏറെ കവികൾ കാവവ്യാഞ്ജലിയിൽ പങ്കെടുത്ത് കവിത ചൊല്ലി.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 28-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റ് ഇരുപത്തിയെട്ടിലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

2 hours ago

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന്…

9 hours ago

വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം…

10 hours ago

ചതയദിനം നാളെ 28-08-2026; ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷിച്ച് കേരളം

തിരുവനന്തപുരം: നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി നാളെ കേരളം ആചരിക്കും. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിലാണ്…

10 hours ago

ഫുൾ ഓണാണ് കൺട്രോൾ റൂം; ഓണം വാരാഘോഷത്തിന് കനത്ത സുരക്ഷ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിശാഗാന്ധിക്ക്…

14 hours ago

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർധശതകവുമായി കൊല്ലം ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ വത്സൽ…

14 hours ago