തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ഈ സീസണിലെ രണ്ടാം അർധശതകം നേടിയ വത്സലിന്റെ നായകമികവിലാണ് കൊല്ലം സെയ്‌ലേഴ്‌സ് 158 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്.
വെറും 28 പന്തുകളിൽ അർധശതകം പൂർത്തിയാക്കിയ വത്സൽ 46 പന്തിൽ 77 റൺസെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും എട്ട് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മികച്ച ഫോമിലുള്ള ഓപ്പണർ അഭിഷേക് ജെ നായർക്കൊപ്പം ഇന്നിങ്‌സ് ആരംഭിച്ച വത്സൽ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. മനു കൃഷ്ണനെതിരെ ബൗണ്ടറിയോടെയാണ് താരം ആക്രമണത്തിന് തുടക്കമിട്ടത്. കൊച്ചി ക്യാപ്റ്റൻ സാലി എറിഞ്ഞ ഓവറിൽ സിക്‌സും പിന്നാലെ ബൗണ്ടറിയും നേടി വത്സൽ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി.
ജെറിനെതിരെ രണ്ട് ബൗണ്ടറികൾ നേടിയ താരം കൊച്ചിയുടെ പേസ് ബൗളിങ് നിരയിലെ പ്രധാന താരമായ ബേസിൽ തമ്പിക്കെതിരെയും ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചത്. ബേസിൽ തമ്പി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയ വത്സൽ, പത്താം ഓവറിൽ വീണ്ടും ബേസിലിനെ സിക്‌സറിന് പറത്തി.
അഭിഷേക് ജെ നായർക്കൊപ്പം ഒന്നാം വിക്കറ്റിൽ 60 പന്തിൽ 99 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് വത്സൽ ഗോവിന്ദ് പടുത്തുയർത്തിയത്. ഈ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് കൊല്ലം സെയ്‌ലേഴ്‌സിന്റെ സ്കോർ 158 റൺസിലേക്ക് ഉയരുന്നതിൽ നിർണായകമായത്.
ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അർധശതകങ്ങളടക്കം 267 റൺസാണ് വത്സൽ ഗോവിന്ദിന്റെ സമ്പാദ്യം. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ റൺവേട്ടക്കാരുടെ പട്ടികയിൽ താരം മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ക്യാപ്റ്റന്റെ ഇന്നിങ്‌സിലൂടെ വീണ്ടും ശ്രദ്ധ നേടിയ വത്സൽ ഗോവിന്ദിന്റെ ഫോം കൊല്ലം സെയ്‌ലേഴ്‌സിന്റെ മുന്നോട്ടുള്ള മത്സരങ്ങളിലും നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിശാഗാന്ധിക്ക്…
തിരുവനന്തപുരം: ഓണത്തിന് വ്യത്യസ്തവും പരിസ്ഥിതി സൗഹൃദവുമായ ബാഗുകൾ സ്വന്തമാക്കാൻ തിരുവനന്തപുരത്തെ കനകക്കുന്നിലെത്താം. ഭിന്നശേഷിക്കാർ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ‘WLFL –…
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെ തുടർന്ന് ഈഷ ഫൗണ്ടേഷന്റെ കൈലാസ് മാനസസരോവർ തീർഥാടക സംഘത്തിലെ 80…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ കഴിയുന്ന 53 കേരളീയരെ കണ്ടെത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ…
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലിൽ മാറ്റം വരുത്തുന്ന രീതിയിൽ ടൈം ഓഫ് ഡേ (ToD) താരിഫ് സംവിധാനം കൂടുതൽ…
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിന് കാരണം ഭൂകമ്പമല്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കി. ഹിമാനികളുടെ…