കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അറുപതാം വാർഷിക ആഘോഷം ഇന്ന് തിരുവനന്തപുരത്ത്

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965 ജൂലൈ 5 നു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭത്തോടെയാണ്. 2025 ജൂലൈ 5 ശനിയാഴ്ച വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ ഉച്ചക്ക് 2:30 നു തുടക്കം കുറിക്കുന്നു.

വിശ്വവിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും . ഫിലിം സൊസൈറ്റി കൂട്ടായ്മയുടെ അറുപതാം വാർഷിക ആഘോഷ കമ്മറ്റി ചെയർമാൻ എ. മീരാസാഹിബ് ആദ്ധ്യക്ഷം വഹിക്കുന്നു. സ്വാഗതം ചെറിയാൻ ജോസഫ്.

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര വികസന കോർപ്പറേഷൻ എം. ഡി. പി. എസ്. പ്രിയദർശൻ തുടങ്ങിയവർ 1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ ആദ്യകാല ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ പ്രശംസനീയ പ്രവർത്തനം കാഴ്ചവച്ച നാൽപ്പതിലേറെ മഹത് വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കുന്നു. ഫിലിം സൊസൈറ്റികൾക്ക് പ്രദർശിപ്പിക്കുവാൻ അടൂർ ക്യൂറേറ്റ് ചെയ്ത 60 വിശ്വസിനിമകളെ കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കും.

ആശംസകൾ – സൂര്യ കൃഷ്ണമൂർത്തി , വിജയകൃഷ്ണൻ, എം. എഫ്. തോമസ് , ജോർജ്ജ് മാത്യു , രാജാജി മാത്യു തോമസ് , പ്രകാശ് ശ്രീധർ , മണമ്പൂർ രാജൻബാബു , ഈ. ജെ. ജോസഫ് , വി. മോഹനകൃഷ്ണൻ , ജോസ് തെറ്റയിൽ , തേക്കിൻകാട് ജോസഫ് തുടങ്ങിയവർ. തിരുവനന്തപുരം ഫിൽക ഫിലിം സൊസൈറ്റി ആഥിത്യം അരുളുന്ന കൂട്ടായ്മയ്ക്ക് സാബു ശങ്കർ നന്ദി അറിയിക്കും.

error: Content is protected !!