AMICS ന്റെ കമ്പ്യൂട്ടർ പരിശീലന സ്ഥാപനം തിരുവല്ലയിൽ

കമ്പ്യൂട്ടർ സയൻസ് പരിശീലന സ്ഥാപനമായ AMICS തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ മാത്യു ടി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ, കൗൺസിലർ ഷിനു ഈപ്പൻ, ഫാദർ മുളമൂട്ടിൽ, MACFAST കോളേജിലെ മുതിർന്ന അധ്യാപകൻ, കൂട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.

20 വർഷത്തെ ഐടി മേഖലയിലെ അനുഭവസമ്പത്തുള്ള ആശ മോഹൻ ആണ് AMICS-ന്റെ സ്ഥാപിക. അവരുടെ പിതാവായ ശ്രീ ടി.കെ. ചന്ദ്രമോഹൻ നൽകിയ പ്രചോദനത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. പൈതൺ, മെഷീൻ ലേണിംഗ്, എസ്.എ.പി. മുതലായ മേഖലകളിൽ ഓൺലൈൻ കോഴ്സുകൾക്കാണ് തുടക്കമായിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ തിരുവല്ലയിൽ തന്നെ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാനാണ് പദ്ധതി. വിദ്യാർത്ഥികൾക്കും, ഗൃഹിണികൾക്കും, ജോലി നേടാനാഗ്രഹിക്കുന്നവർക്കുമായി നിലവാരമുള്ള, തൊഴിൽകേന്ദ്രിത പരിശീലനം നൽകുക എന്നതാണ് AMICS-ന്റെ ദൗത്യം.

error: Content is protected !!