Categories: NEWSTRIVANDRUM

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ലോക്സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ 18.07.2025 തീയതി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

18.07.2025 തീയതി രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ വെട്ട്‌ റോഡ്‌, കഴക്കൂട്ടം, ഇൻഫോസിസ്, തമ്പുരാൻ മുക്ക്‌, കുഴിവിള, ലുലുമാൾ, ലോഡ്സ്‌, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ആശാൻ സ്‌ക്വയർ, പനവിള, വഴുതയ്ക്കാട്‌, കോട്ടൻഹിൽ സ്കൂൾ റോഡ്‌, ഈശ്വരവിലാസം റോഡ്‌, കാർമൽ സ്കൂൾ റോഡ്, ഓൾസെയിന്റ്സ്, ഈഞ്ചക്കൽ, ഡൊമസ്റ്റിക്‌ എയർപോർട്ട്‌ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതും റോഡിന്‌ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്‌.

ഗതാഗത ക്രമീകരണം ഇങ്ങനെ:

  1. വെള്ളയമ്പലം, വഴുതയ്ക്കാട്, വിമൻസ്‌ കോളേജ്‌, ബേക്കറി, ആർ ബി. ഐ ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ
    വാഹനങ്ങൾ കവടിയാർ, കുറവൻകോണം, പി.എം.ജി, വഴി പോകേണ്ടതാണ്‌.
  2. ആശാൻ സ്‌ക്വയർ, ജനറൽ ഹോസ്പിറ്റൽ, പേട്ട, ചാക്ക ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ വാഹനങ്ങൾ പാളയം പി.എം.ജി,
    പട്ടം, കുമാരപുരം, വെൺപാലവട്ടം വഴി പോകേണ്ടതാണ്‌.
  3. ചാക്ക, ഓൾസെയിന്റ്സ്, ശംഖുമുഖം ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ വാഹനങ്ങൾ വെട്ടുകാട്‌, കൊച്ചുവേളി, വെൺപാലവട്ടം
    വഴി പോകേണ്ടതാണ്‌.
    സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനായി ട്രാഫിക്‌ പോലീസുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ച്‌ പ്രവർത്തിക്കേണ്ടതാണ്‌. തിരവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട്‌ പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്‌.
News Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

4 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

10 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

11 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

11 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

12 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago