കേരള നാടാർ മഹാജനസംഘം (കെ. എൻ എം എസ്) ഓഫീസ് പിടിച്ച് എടുത്ത് സംഘപരിവാർ കേന്ദ്രമാക്കാൻ ആർ.എസ്.എസ് നീക്കത്തിന് രാജീവ് ചന്ദ്രശേവർ ചുക്കാൻ പിടിക്കുകയാണെന്ന് കെ.എൻ.എം.എസ് ആരോപിച്ചു. മതേതരത്തിൽ അധിഷ്‌ഠിതമായി നാടാർ നവോത്ഥാനത്തിനായി പ്രവർത്തിക്കുന്ന സംഘടനയെ മതാധിഷ്‌ഠിതമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ഗുജറാത്തിൽ പരിശീലനം നേടിയ രാജീവ് ചന്ദ്രശേഖർ കേരളത്തിൽ തന്ത്രം മെനയുകയാണെന്ന് കെ.എൻ.എം.എസ് നേതാക്കൾ പറഞ്ഞു.
ഗുജറാത്തിൽ അഭ്യാസനം പൂർത്തിയാക്കിയ ഒരു ഭീകരനെ മണിപ്പുരിൽ അയച്ചു മണിക്കുറുകൾ മുന്നൂറ്റി അൻപതിൽ അധികം പള്ളികളും പതിനായിരക്കണക്കിന് വീടുകളും അഗ്നിക്കിരയാക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ അഭയാർത്ഥികൾ ആക്കുകയും ചെയ്‌തതു പോലെ കേരളത്തിലും പലതി ഒരുക്കുകയാണ് അതിൻ്റെ ഭാഗമായി വി.എസ് ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനെ മൂന്നിൽ നിറുത്തി ദുഷ്‌ടശക്തികൾ പ്രവർത്തിക്കുന്നു.
ജൂലൈ മാസം ഇരുപതാം തീയതി വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ കേരള mood Dunamere (KNMS) ആസ്ഥാനമന്ദിരം പിടിച്ചെടുക്കുമെന്ന് പോസ്റ്ററുകളിൽ കൂടി പ്രചരിപ്പിക്കുകയാണ് അതിൻ്റെ നീക്കത്തെ ശക്തമായി കെ.എൻ.എം.എസ് ചെറുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു ഈ കഴിഞ്ഞ 18 ചൊവ്വാഴ്‌ച വഴുതക്കാട് ആസ്ഥാന മന്ദിരത്തിൽ അതിക്രമിച്ച് കയറി മൂന്ന് ലക്ഷത്തിലധികം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ മോഷണം ചെയ്‌തു കൊണ്ടുപോവുകയും ചെയിരുന്നു.
പത്രസമ്മേളനത്തിൽ കെ എൻ എം എസ്. സംസ്ഥാന പ്രസിഡൻ്റ് ഡോ ഡി ദേവപ്രസാദ്, കെ.എൻ.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പാറശ്ശാല കൃഷ്‌ണൻകൂട്ടി സംസ്ഥാന ട്രഷറർ ദിലീപ് ബിജി കെ എൻ എം എസ് വക്താവ് എൽ.എസ് പ്രമോദ്, വർക്കിംഗ് പ്രസിഡന്റ് അഡ്വ കോശി ന്യൂട്ടൻ, രജിസ്ട്രാർ ഷെറിൻ എസ് തോമസ്, സജിരാജ്, പോയാട് മണികണ്ഠൻ, പൂവച്ചൽ ചന്ദ്രൻ വൈദ്യർ, പേരൂർക്കട ചന്ദ്രൻ, കെ.എൻ വൈ എസ്. പ്രസിഡൻ്റ് നെയ്യാറ്റിൻകര ബിബിൻ എസ്.വി, നെടുമങ്ങാട് താലൂക്ക് പ്രസിഡൻ്റ് കരകുളം വിനോദ്, നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര എഡ്വിൻ തിരുവനന്തപുരം സൗത്ത് താലൂക്ക് പ്രസിഡൻറ് പള്ളിച്ചൽ ബൈ തിരുവനന്തപുരം നോർത്ത് താലൂക്ക് പ്രസിഡൻ്റ് ഷിബുവി എന്നിവർ പങ്കെടുത്തു.