വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ” ലവ് യു ബേബി ” യൂട്യൂബിൽ തരംഗമായി മാറുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യൂട്യൂബ് ചാനലിലൂടെയാണ് ” ലവ് യു ബേബി ” റിലീസ് ആയിരിക്കുന്നത് . റിലീസ് മുതൽ വലിയൊരു പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്. ലവ് യു ബേബിയിലെ പ്രൊപോസൽ സീൻ, ട്രോൾ പേജുകളിലും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്.
“ഒളിമ്പ്യൻ അന്തോണി ആദം” എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അരുൺ കുമാറാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജിനു സെലിൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആന്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്കർ, ബേബി എലോറ എസ്തർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള കഥയെ പ്രണയവും നർമ്മവും ചേർത്ത് ലവ് യു ബേബിയിൽ അവതരിപ്പിച്ചിരിക്കുന്നു. പോണ്ടിച്ചേരി ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് ആണ്. ഡാൻസ് കൊറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.
“മന്ദാരമേ ….. ” എന്ന് തുടങ്ങുന്ന ഗാനം ദേവ സംഗീത് ഈണം നൽകി എബിൻ എസ് വിൻസെന്റ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നു. ഈ ഗാനം ലൈവ് സ്റ്റേജ് ഷോസിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവ ആലപിച്ചിരിക്കുന്നു. ഷോർട്ട് ഫിലിമിന്റെ റീ റെക്കോർഡിങ്, സോങ് റെക്കോർഡിങ്, മിക്സിങ് ആൻഡ് മാസ്റ്ററിങ് എന്നിവ എബിൻ എസ് വിൻസെന്റിന്റെ ബ്രോഡ്ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ചമയം -അവിഷ കർക്കി, വസ്ത്രാലങ്കാരം- ഷീജ ഹരികുമാർ, കോസ്റ്റ്യൂംസ് – എഫ് ബി ഫോർ മെൻസ്, കഴക്കൂട്ടം, മാർക്കറ്റിങ് – ഇൻഡിപെൻഡന്റ് സിനിമ ബോക്സ് ആൻഡ് ദി ഫിലിം ക്ലബ്ബ്, പബ്ലിസിറ്റി ഡിസൈൻ -പ്രജിൻ ഡിസൈൻസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…