വൈറൽ ഹിറ്റായി ലവ് യു ബേബി  മ്യൂസിക്കൽ ഷോർട്ട് ഫിലിം

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ” ലവ് യു ബേബി ” യൂട്യൂബിൽ തരംഗമായി മാറുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യൂട്യൂബ് ചാനലിലൂടെയാണ് ” ലവ് യു ബേബി ” റിലീസ് ആയിരിക്കുന്നത് . റിലീസ് മുതൽ വലിയൊരു പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ മ്യൂസിക്കൽ ഷോർട്ട്  ഫിലിമിന് സാധിച്ചിട്ടുണ്ട്. ലവ് യു ബേബിയിലെ പ്രൊപോസൽ സീൻ,  ട്രോൾ പേജുകളിലും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്.



“ഒളിമ്പ്യൻ അന്തോണി ആദം” എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ   അരുൺ കുമാറാണ് നായക വേഷം  കൈകാര്യം ചെയ്തിരിക്കുന്നത്. ജിനു സെലിൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ  ആന്റോ എൽ രാജ്, സിനു സെലിൻ, ധന്യ  എൻ ജെ, ജലത ഭാസ്കർ, ബേബി എലോറ എസ്തർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള കഥയെ  പ്രണയവും നർമ്മവും ചേർത്ത്  ലവ് യു ബേബിയിൽ അവതരിപ്പിച്ചിരിക്കുന്നു. പോണ്ടിച്ചേരി ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് ആണ്. ഡാൻസ്  കൊറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.

“മന്ദാരമേ ….. ” എന്ന് തുടങ്ങുന്ന ഗാനം ദേവ സംഗീത് ഈണം നൽകി എബിൻ എസ് വിൻസെന്റ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നു.  ഈ ഗാനം ലൈവ് സ്റ്റേജ് ഷോസിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവ ആലപിച്ചിരിക്കുന്നു. ഷോർട്ട് ഫിലിമിന്റെ റീ റെക്കോർഡിങ്, സോങ് റെക്കോർഡിങ്, മിക്സിങ് ആൻഡ് മാസ്റ്ററിങ് എന്നിവ എബിൻ എസ് വിൻസെന്റിന്റെ ബ്രോഡ്ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ചമയം -അവിഷ കർക്കി, വസ്ത്രാലങ്കാരം- ഷീജ ഹരികുമാർ, കോസ്റ്റ്യൂംസ് – എഫ് ബി ഫോർ മെൻസ്, കഴക്കൂട്ടം, മാർക്കറ്റിങ് – ഇൻഡിപെൻഡന്റ് സിനിമ ബോക്സ് ആൻഡ് ദി ഫിലിം ക്ലബ്ബ്, പബ്ലിസിറ്റി ഡിസൈൻ -പ്രജിൻ ഡിസൈൻസ്,  പി ആർ ഓ – അജയ് തുണ്ടത്തിൽ.

News Desk

Recent Posts

കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…

39 minutes ago

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…

1 hour ago

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…

1 hour ago

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…

2 hours ago

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

5 hours ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

5 hours ago