‘അഥര്‍വ’ – മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍

തിരുവനന്തപുരം: ഇരുപതോളം സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ‘അഥര്‍വ‘ മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍. ജൂലൈ 26ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജോബ്‌ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

നാട്യസൂത്ര, നാദ നിര്‍വാണ, നസാക്കത്ത്, യുക്തി, നാടക എന്നീ മത്സര ഇനങ്ങളാണ് ‘അഥര്‍വ’ യില്‍ ഒരുക്കുന്നത്. ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ തന്നെയാണ് ‘അഥര്‍വ’ യുടെ സംഘാടകര്‍ എന്നതും ഒരു സവിശേഷതയാണ്.

‘അഥര്‍വ’ യുടെ ഭാഗമായി മണ്‍വിള ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ ലഹരിക്കെതിരെ ബോധവത്കരിക്കാന്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു മുന്നില്‍ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ഒരു ഫ്ലാഷ്മോബ് ഒരുക്കുന്നുണ്ട്.

അനിരുദ്ധ് സി മേനോന്‍, അഭിരാം ശ്രീരാജ്, ആദിഷ് കുമാര്‍ കെ കെ, സുസ്മിത, നവനീത് ആര്‍ നായര്‍, വൈഗ നവമി, വിശ്വജിത്ത് വി, ഗാനവി ഡി കെ, അശ്വിന്‍ എം സുരേഷ് എന്നിവരാണ് ‘അഥര്‍വ’ യുടെ പ്രധാന കുട്ടി സംഘാടകര്‍.

‘അഥര്‍വ’ യില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്കൂളുകള്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂളുമായി ( 0471 2594559 ) ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!