തിരുവനന്തപുരം: ഇരുപതോളം സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ‘അഥര്‍വ‘ മെഗാ സ്കൂള്‍ ഇവന്റ് ഒരുക്കി മണ്‍വിള ഭാരതീയ വിദ്യാഭവന്‍. ജൂലൈ 26ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജോബ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
നാട്യസൂത്ര, നാദ നിര്‍വാണ, നസാക്കത്ത്, യുക്തി, നാടക എന്നീ മത്സര ഇനങ്ങളാണ് ‘അഥര്‍വ’ യില്‍ ഒരുക്കുന്നത്. ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ തന്നെയാണ് ‘അഥര്‍വ’ യുടെ സംഘാടകര്‍ എന്നതും ഒരു സവിശേഷതയാണ്.
‘അഥര്‍വ’ യുടെ ഭാഗമായി മണ്‍വിള ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ ലഹരിക്കെതിരെ ബോധവത്കരിക്കാന്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു മുന്നില്‍ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ഒരു ഫ്ലാഷ്മോബ് ഒരുക്കുന്നുണ്ട്.
അനിരുദ്ധ് സി മേനോന്‍, അഭിരാം ശ്രീരാജ്, ആദിഷ് കുമാര്‍ കെ കെ, സുസ്മിത, നവനീത് ആര്‍ നായര്‍, വൈഗ നവമി, വിശ്വജിത്ത് വി, ഗാനവി ഡി കെ, അശ്വിന്‍ എം സുരേഷ് എന്നിവരാണ് ‘അഥര്‍വ’ യുടെ പ്രധാന കുട്ടി സംഘാടകര്‍.
‘അഥര്‍വ’ യില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്കൂളുകള്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂളുമായി ( 0471 2594559 ) ബന്ധപ്പെടാവുന്നതാണ്.
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം…
ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും…
ഐഎഫ്എസ് ഉദ്യോഗസ്‌ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ…
#'ഫാം ഫ്യൂഷൻ 25 'ൽ ഫാം വിസിറ്റും നാടൻ ഭക്ഷ്യമേളയും തുടങ്ങി നിരവധി പരിപാടികൾ#ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക…
കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ…
തിരുവനന്തപുരം : സിപിഎമ്മിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസഥര്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ…