പ്രേംനസീറെന്ന മഹാനടനെ വിമർശിക്കപ്പെടുന്നവർക്ക് ആ നടൻ്റെ മഹത്വമെന്തെന്ന് മനസിലാക്കുവാൻ ചരിത്രം പഠിക്കണമെന്നും ഇന്നും എക്കാലവും ആരാധകരുടെ മനസുകളിൽ ആ നടൻ ജീവിക്കുന്നു വെന്നും ഗായകൻ ജി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഒരെറ്റ പ്രാവശ്യം അടുത്തറിയാൻ സാധിച്ച തനിക്ക് പ്രേംനസീർ സമ്മാനിച്ച പേന ഇന്നും അമൂല്യ നിധിയായി കാത്തുസൂക്ഷിക്കുന്നുവെന്നും പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ പ്രേം സിംഗേഴ്സ് ഏഴാമത് പ്രതിമാസ ഗാനസന്ധ്യ ഉൽഘാടനം ചെയ്ത് വേണുഗോപാൽ വെളിപ്പെടുത്തി.
സാഹസിക പാമ്പ് പിടുത്ത വനിത റോഷ്നി , മ്യുസിഷ്യൻ ഡോ: വേണുഗോപാലൻ നായർ, എൻ.ആർ.ഐ. പ്രതിഭകളായ എം.കെ. സൈനുലാബ്ദീൻ, എം.എച്ച്. സുലൈമാൻ, നാസർ കിഴക്കതിൽ, ഗായകരായ രാധികാ നായർ, സുന്ദരേശൻ, ഐശ്വര്യ നായർ , കെ. സോമനാഥൻ , ജയകുമാരി എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ ഗായകൻ വേണുഗോപാൽ സമർപ്പിച്ചു. ചലച്ചിത്ര താരം മായാവി ശ്വനാഥ് ഓണനിലാവ് ബ്രോഷർ പ്രകാശനം ചെയ്തു.
സസ്നേഹം ജി. വേണുഗോപാൽ ചാരിറ്റി അഡ്മിൻ ഗിരീഷ്,സമിതി കൊല്ലം ചാപ്റ്ററിലെ സുൾഫിക്കർ, ദിലീപ് റെയ്മണ്ട് , സംസ്ഥാന സമിതിയിലെ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, ജി. അജിത് കുമാർ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.
പ്രേംസിംഗേഴ്സ് ഗായകരുടെ സംഗീത സന്ധ്യയും ഉണ്ടായിരുന്നു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…