വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം തയ്യാറാക്കി. സ്കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇലവർഗങ്ങളും മറ്റു പച്ചക്കറികളും പരമാവധി സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ആശയം മുൻ നിർത്തിയാണ് അടുക്കളത്തോട്ടം തയ്യാറാക്കിയത്. ഓണത്തോടനുബന്ധിച്ച് ആദ്യ വിളവെടുപ്പ് കൂടി മുന്നിൽ കണ്ടാണ് അടുക്കളത്തോട്ടം സജ്ജമാക്കിയത്.
വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് തോട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്, പി. ടി. എ. പ്രസിഡന്റ് ആർ. രവിബാലൻ, സീനിയർ അസിസ്റ്റന്റ്. ഷീജ കുമാരി, സ്റ്റാഫ് സെക്രട്ടറി എം.എൻ. ഷാഫി, എസ്. ആർ. ജി. കൺവീനർ ഷിബു, എസ്. പി. സി. ഓഫീസർമാരായ അൻവർ കെ, പ്രിയ ഐ വി നായർ, മാതൃകാ കർഷകനും എസ്. പി. സി യുടെ കൃഷി കോർഡിനേറ്ററുമായ തച്ചൻകോട് മനോഹരൻ നായർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…