“ഹരിതം ലഹരി രഹിതം : പ്രകൃതിയെയും മയക്കുമരുന്ന് പ്രതിരോധത്തെയും കുറിച്ചുള്ള ബോധവൽക്കരണം”

കേരള സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ച്, ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി – ആന്റി നാർക്കോട്ടിക് സെൽ ഹരിതം ലഹരി രഹിതം” എന്ന പരിപാടി സംഘടിപ്പിച്ചു.

ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ. രാധാകൃഷ്ണൻ ബി. പരിപാടി ഉദ്ഘാടനം ചെയ്തു. മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഡയറക്ടർ റവ. ഫാ. ജോൺ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. ഷിബു പി.എൽ., വെള്ളനാട് കാർഷിക ശാസ്ത്രജ്ഞ ശ്രീ. ജ്യോതി റേച്ചൽ വർഗ്ഗീസ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. സന്തോഷ് കുമാർ എസ്.കെ., വിമുക്തി മിഷന്റെ ജില്ലാ കോർഡിനേറ്റർ ശ്രീ. വിഘ്നഷ് വിശ്വനാഥ്, മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീ. രാംജിത്ത് ആർ.പി., ശ്രീ. വിനു വി, എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സജിത് കുമാർ ജി.എസ്. എന്നിവർ സംസാ രിച്ചു

വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം സെഷനിൽ കാണാൻ കഴിഞ്ഞു.

error: Content is protected !!