അഞ്ചാമട സ്കൂളിലെ മുൻ അധ്യാപകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. യു കേശവൻ നാടാർ സാറിൻറെ ഇരുപത്തി രണ്ടാം അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാല്പതാം വാർഷികവും 2025 ആഗസ്റ്റ് മാസം 3-ാo തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ഉത്‌ഘാടനം ചെയ്തു.
ഭാരത് പ്രസ് മുൻ ജീവനക്കാരും കല സാഹിത്യ രംഗത്തെ വിവിധ വ്യക്തികളും ചേർന്ന് തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു. മുൻ ജീവനക്കാരെ ആദരിക്കുകയും ഉയർന്ന വിജയം നേടിയ SSLC ,+2 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ശ്രീ വൈ വിജയൻ, കേരള സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ ശ്രീജിത്ത് ഹരികുമാർ, INVVC സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പാളയം അശോക്, ഗവൺമെൻറ് പ്രസുകളുടെ മുൻ സൂപ്രണ്ട് ശ്രീ മാത്യു വി ജോൺ, കൊടുങ്ങാനൂർ വാർഡ് കൗൺസിലർ എസ് പത്മ, ജ്യോതിഷ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ശ്രീ ദേവപ്രസാദ് ജോൺ, മുൻ ഡെപ്യൂട്ടി മേയർ ശ്രീ ഹാപ്പി കുമാർ, സീനിയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ശ്രീ പി ആർ ചന്ദ്രമോഹനൻ, DKTF സംസ്ഥാന സെക്രട്ടറി ശ്രീ A മധു കുമാർ, വിളപ്പിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീ L വിജയരാജ്, മുൻ പഞ്ചായത്ത് മെമ്പർ ശ്രീ V സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ ശ്രീ. വട്ടിയൂർക്കാവ് സദാനന്ദന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിനു സംഘാടക സമിതി കൺവീനർ ശ്രീ. ഇ കെ ബാബു സ്വാഗതവും ശ്രീ. കെ വർഗീസ് കൃതജ്ഞതയും അർപ്പിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.…
ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപ ചെലവിൽ കുറഞ്ഞത് 75 ശതമാനം തദ്ദേശീയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയ 20 എൻഹാൻസ്ഡ്…
ബ്രാൻഡഡ് മരുന്നുകൾ പകരം കൃത്യമായ മറ്റ് ബ്രാൻഡഡ് ജനറിക് മരുന്നുകൾ വഴി വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെ പ്രതിമാസ മരുന്ന് ചെലവ് 50-60%…
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ…
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…
കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…