ശിഹാബ് തങ്ങൾ കാരുണ്യ പ്രവർത്തനത്തിന്റെ കാവലാള്‍: അഡ്വക്കേറ്റ് കണിയാപുരം ഹലീം

നെടുമങ്ങാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രതീകവും, മതസൗഹാർദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം അഡ്വക്കറ്റ്: കണിയാപുരം ഹലീം അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊടിയിൽ ഹസൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ കന്യാകുളങ്ങര ഷാജഹാൻ, എസ് എ വാഹിദ്, എസ് എഫ് എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, കുഴിവിള നിസാമുദ്ദീൻ, വെമ്പായം സലാം, കരകുളം അബ്ദുൽ കലാം, സഫീർ പുന്നമൂട്ടിൽ, ഷെരീഫ് വെമ്പായം, ഗദ്ദാഹി വെമ്പായം, ജവാദ്, മുഹമ്മദ് ബഷീർ, ഷാഹുൽഹമീദ്, ഷാജഹാൻ പോത്തൻകോട്, ഷാഹുൽ കഴക്കൂട്ടം, സുബൈർ വെമ്പായം, ആലുവിള വാഹിദ്, മുഹമ്മദ് റാസിൻ, ഷാജഹാൻ മർഹബ, അസീം നെടുമങ്ങാട്, ഷംനാദ്, അബ്ദുൽ ഹക്കീം, വട്ടപ്പാറ ശ്രീകുമാർ, സലിം തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!
onwin