ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കെ-ഡിസ്‌കിന് കീഴില്‍ വരുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്നവരില്‍ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്.

ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍, ഫിലിം – ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്/അനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രീയേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി ആഗസ്റ്റ് 30 .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547720167, https://mediastudies.cdit.org/.

error: Content is protected !!