ചെമ്പൈ സംഗീതോത്സവം :
സുവർണ്ണ ജൂബിലി: തിരുവനന്തപുരം വനിതാ കോളേജിൽ  സെമിനാർ നടത്തി

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. ബി. അരുന്ധതി സെമിനാർ ഉദ്ലാടനം ചെ യ്തു. ദേവസ്വം ഭരണസമിതി അംഗം ശ്രീ.കെ.പി.വിശ്വനാഥൻ അധ്യക്ഷനായി.

ഭരണ സമിതി അംഗം  ശ്രീ.കെ .എസ് . ബാലഗോപാൽ, ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ, കോളേജ് പ്രിൻസിപ്പാൾ ഡോ.ഉമാ ജ്യോതി ,സംഗീത വിഭാഗം മേധാവി ഡോ.ആനയടി ധനലക്ഷ്മി  ,ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ് എന്നിവർ സംസാരിച്ചു. ഡോ. അച്യുത് ശങ്കർ എസ് നായർ താ ള ത്തിൻ്റെ രസവും ശാസ്ത്രവും എന്ന വിഷയം അവതരിപ്പിച്ചു.ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം ആനയടി പ്രസാദ് മോഡറേറ്ററായി. നൂറോളം വിദ്യാർത്ഥികൾ  സെമിനാറിൽപങ്കെടുത്തു.

error: Content is protected !!