ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു.

ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണത്തിന്റെ വരവറിയിച്ചു.
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 3ന് തുടക്കമാകും. എം.എല്‍എ മാരായ ആന്റണി രാജു, വി. ജോയ്, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, ഒ,എസ് അംബിക,  മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

10 minutes ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

14 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

16 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

17 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

17 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

17 hours ago