ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു

പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.


ഓഗസ്റ്റ് 21, 2025: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഈശ ഗ്രാമോത്സവം ടീം ഈ വർഷത്തെ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പങ്കുവച്ചു. കേരളത്തിൽ നിന്നായി 700-ലധികം മത്സരാർത്ഥികളും  140-ലധികം ടീമുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാസർകോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിൽ മത്സരങ്ങൾ നടക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു.

പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന ക്ലസ്റ്റർ മത്സരങ്ങൾ ഓഗസ്റ്റ് 30 ന് രാവിലെ 9:30 ന് തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉത്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സ്പോർട്സ് കൗൺസിൽ ന്റെ സഹകരണത്തോടെയാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്.

ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി, ഒഡിഷ എന്നിവിടങ്ങളിലെ 35,000-ലധികം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
5,000-ലധികം സ്ത്രീകൾ ഉൾപ്പെടെ 50,000-ലധികം ഗ്രാമീണർ, 6,000-ലധികം ടീമുകളിലായി ഈ വർഷം മത്സരിക്കുന്നു. സെപ്റ്റംബർ 21-ന് കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ മുന്നിൽ ഗ്രാൻഡ് ഫിനാലെ നടക്കുന്നു. 67 ലക്ഷം  രൂപയാണ് ആകെ സമ്മാനത്തുക. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലെ വിജയികൾക്ക് 5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ഈ സംരംഭത്തെക്കുറിച്ച് സദ്‌ഗുരു പറയുന്നതിങ്ങനെയാണ്, “ഈശ ഗ്രാമോത്സവം കായിക വിനോദങ്ങളിലൂടെയുള്ള ജീവിതത്തിന്റെ ആഘോഷമാണ്. സാമൂഹികമായ വേർതിരിവുകൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ശക്തി കായികവിനോദങ്ങൾക്കുണ്ട്. കളിയുടെ ആനന്ദത്തിലൂടെ ജാതി, മതം, മറ്റ് സ്വത്വങ്ങൾ എന്നിവയുടെ അതിരുകളെ ഇല്ലാതാക്കാൻ കഴിയുന്നു. ഇത് ഒരു മികച്ച കായികതാരമാകുന്നതിനുവേണ്ടിയല്ല, മറിച്ച് കായികോൽസുകതയോടെ ജീവിക്കുന്നതിനുവേണ്ടിയാണ്. നിങ്ങൾക്ക് പൂർണ്ണമായ പങ്കാളിത്തത്തോടും ഉത്സാഹത്തോടും കൂടി ഒരു പന്ത് എറിയാൻ കഴിയുമെങ്കിൽ, ആ പന്തിന് ലോകത്തെ മാറ്റാൻ കഴിയും. പരിപൂർണ്ണമായ പങ്കുചേരലോടെ കളിക്കുന്നതിന്റെ ആനന്ദം നിങ്ങൾ അനുഭവിച്ചറിയണം.”
കായികമത്സരങ്ങൾക്ക് പുറമേ, ഗ്രാമോത്സവം ഗ്രാമീണ ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാടിന്റെ തവിൽ-നാദസ്വരം, വല്ലി കുമ്മി, ഓയിലാട്ടം, കേരളത്തിന്റെ പഞ്ചാരി മേളം, ചെണ്ട മേളം, തെലങ്കാനയിലെ ഗുസാടി നൃത്തം, കർണാടകയിലെ പുലി വേഷം എന്നിവയുടെ അവതരണങ്ങളും നടക്കുന്നു. കോലം വരയ്ക്കൽ, സിലമ്പം തുടങ്ങിയ പൊതുജനങ്ങൾക്കായുള്ള മത്സരങ്ങൾ ഉത്സവാന്തരീക്ഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കുന്നു.

ഗ്രാമീണ ജനങ്ങളെ ലഹരിവസ്തുക്കളിൽ നിന്ന് മുക്തരാക്കാനും, ജാതി, മതം എന്നിവയുടെ വേർതിരിവുകൾ മറികടക്കാനും, സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ ഉയർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുടെ ഗ്രാമീണ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2004-ൽ സദ്‌ഗുരു ഈശ ഗ്രാമോത്സവം ആരംഭിച്ചു. പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും കായികവിനോദങ്ങളിൽ പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.


ഗ്രാമീണ വികസനത്തിലും കായികവിനോദങ്ങളുടെ പ്രോത്സാഹനത്തിലും ഈശ ഔട്ട്‌റീച്ച് സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവം വഹിക്കുന്ന പങ്ക് ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ യുവജന കാര്യ കായിക മന്ത്രാലയം ഗ്രാമോത്സവത്തെ ‘നാഷണൽ സ്പോർട്സ് പ്രമോഷൻ ഓർഗനൈസേഷൻ (എൻഎസ്പിഒ)’ ആയി അംഗീകരിച്ചിട്ടുണ്ട്. 2018-ൽ ഗ്രാമങ്ങളിലെ കായികരംഗത്തേക്ക് നൽകിയ മികച്ച സംഭാവനയ്ക്ക് ഈ സംരംഭത്തിന് അഭിമാനകരമായ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരവും ലഭിച്ചു.

News Desk

Recent Posts

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

13 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

15 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

16 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

16 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

16 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago