കോട്ടയം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസില്‍ മലങ്കര സുറിയാനി സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയിലുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് സഭ. സഭാധ്യക്ഷന്‍ പ്രതികരിച്ചു എന്ന നിലയില്‍ വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ച് സഭ പൊലീസിൽ പരാതി നൽകി.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരാതി നല്‍കിയത്. മലങ്കരസഭാ വിശ്വാസികള്‍ നടത്തുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകര്‍ എന്ന പേജിനോട് സാമ്യം തോന്നുന്ന ‘Orthodox vishvaasa samrakshakan’ എന്ന പേജിലൂടെയാണ് വ്യാജ പ്രചരണം നടത്തിയത് എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
*പോസ്റ്റിന്റെ പൂർണരൂപം :*
കോട്ടയം – മലങ്കര ഓർത്തോഡോക്സ് സഭയിലെ കോൺഗ്രസ് സഭാ അംഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് പോരിൽ രാഹൂൽ മാങ്കൂട്ടത്തിനെ അനുകൂലിക്കുന്ന സഭയുടെ ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹത്തിന് എതിരെയുള്ള നിലപാടിൻ്റെ ഭാഗമായി രാഹൂൽ മാങ്കൂട്ടത്തിന് അനുകൂലമായി പോസ്റ്റർ പ്രസിദ്ധികരിച്ച സഭയുടെ വൈദികൻ ഫാ ജയിംസ് കുറ്റിക്കണ്ടത്തലിന് എതിരെ പരാതി നൽകിയത് ഏറെ അവജ്ഞയോടെ തള്ളുന്നുവെന്ന് അൽമായ വേദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായിരുന്ന സഭ അംഗം ഉമ്മൻ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയിൽ സഭയുടെ മെത്രാൻ്റെ നേതൃത്തിൽ പരസ്യമായി കാണിച്ച തെമ്മാടിത്തരം സഭ അംഗങ്ങൾക്ക് മറക്കാൻ പറ്റില്ല അദ്ദേഹം മരിച്ചപ്പോൾ സ്വന്തം മുഖം വരാൻ അതേ മെത്രാനും മുന്നിൽ നിന്നു. സഭക്ക് രണ്ട് നിലപാട് ആണെങ്കിൽ ഓർത്തോഡോക്സ് അൽമായ വേദിക്ക് ഒറ്റ നിലപാട് മാത്രമേഉള്ളു എം ഡി കോർപ്പറേറ്റ് അദ്ധ്യാപക നിയമനത്തിൽ 25 അദ്ധ്യാപകരിൽ നിന്നു 30 ലക്ഷം മുതൽ 65 ലക്ഷം വരെ മേടിച്ചിട്ട് ഇതുവരെ സ്ഥിര നിയമനം സർക്കാർ അംഗികരിക്കാതെ കണ്ണുനീരാൽ കഴിഞ്ഞ 3 വർഷമായി ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ പണം മേടിച്ചു തിന്നവർക്ക് എന്ത് യോഗ്യതയാണ് പരാതി നൽകാനുള്ളത്? സൈബർ സെല്ലിൽ പരാതി കൊടുക്കുമ്പോൾ സഭ പൂഴ്ത്തിയ കുമ്പസാര പീഡനം മുതൽ മറ്റ് പല കേസുകളും ഞങ്ങളും പൊക്കുവാൻ തുടങ്ങുകയാണ്. ഫാ ജയിംസ് കുറ്റിക്കണ്ടത്തിലിന് എതിരെ നൽകിയ പരാതി കോടതിയിൽ തന്നെ നേരിടാം “ഓർത്തോഡോക്സ് എന്നൊരു സഭയില്ല “സഭയുടെ സർക്കാർ രേഖ പ്രകാരം മലങ്കര ഓർത്തോഡോക്സ് സഭ എന്നാണ് ഈ സഭക്കെതിരെ ആരും ഒന്നും പ്രവർത്തിച്ചിട്ടില്ലന്നും അറിയിക്കുന്നു അഡ്വ ജോൺസൺ ആലഞ്ചേരി ഓർത്തോഡോക്സ് അൽമായ വേദി.
തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ…
നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ…
നെടുമങ്ങാടിനെ ഓണാവേശത്തിലാഴ്ത്തി ഓണോത്സവം 2025ന് തുടക്കമായി. കല്ലിങ്കൽ ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്…
പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.ആയിരത്തിലധികംഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം…
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും…
രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റുരാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ്…