യുവതിയുടെ നെഞ്ചിൽ കേബിൾ കുടുങ്ങിയ സംഭവം എസ്ഡിപിഐ ഡിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം: തൈറോയ്ഡ് ശാസ്ത്രക്രിയക്കിടെ നിർധന കുടുംബത്തിലെ യുവതിയുടെ നെഞ്ചിൽ  50 സെ:മി: നീളമുള്ള കേബിൾ കുടുങ്ങിയ സംഭവത്തിൽ, ചികിത്സാ പിഴവ് നടത്തിയ ഡോക്ടർമാർക്കെതിരെ   നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ഡി എം ഓഫീസറുടെ വസതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന മാർച്ച് ഉദ്ഘാടനം ചെയ്തു.

ഗുരുതരമായ ചികിത്സാ വീഴ്ച വരുത്തുകയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും ചെയ്ത ഡോക്ടർ ശിവകുമാർ അടക്കമുള്ള  ഡോക്ടർമാർക്കെതിരെ നടപടി എടുക്കണമെന്നും  ചികിത്സ പിഴവിന് വിധേയമായ യുവതിക്ക് ചികിത്സ സഹായവും, നഷ്ടപരിഹാരവും നൽകണമെന്നും  ഈ വിഷയത്തിൽ  നീതി നടപ്പിലാക്കുന്നത് വരെ  തുടർ സമര രംഗത്ത് എസ്ഡിപി ഉണ്ടാകുമെന്ന്  പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട്   ജില്ലാ ജനറൽ സെക്രട്ടറി സലീം കരമന പറഞ്ഞു.

ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് അധ്യക്ഷത  വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ജെ കെ അനസ് സ്വാഗതവും, വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ്  സുൽഫി കാച്ചാണി നന്ദിയും പറഞ്ഞു. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അജിo, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അംജദ്, വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി സുധീർ നെട്ടയം തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

News Desk

Recent Posts

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ.പി ജയരാജന്‍ അക്രമിച്ചുവെന്നത്‌ കള്ളക്കഥ

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി…

24 hours ago

സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ…

2 days ago

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ…

2 days ago

ഐപിആർഡി ഫോട്ടോഗ്രാഫർ പാനൽ: അവസാന തിയതി ജൂൺ 18

ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.…

2 days ago

ഓഫീസ് അറ്റൻഡന്റ്, കുക്ക് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം…

2 days ago

സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനം

സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന്…

2 days ago