ഐപിആർഡി ഫോട്ടോഗ്രാഫർ പാനൽ: അവസാന തിയതി ജൂൺ 18

ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.

അപേക്ഷകർ ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും, പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി പ്രവർത്തിച്ചവർക്കും മുൻഗണനയുണ്ടായിരിക്കും. മുൻകാല സേവന കാലയളവിലെ പെരുമാറ്റവും ജോലി പ്രാഗത്ഭ്യവും വിലയിരുത്തും.

അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. അപേക്ഷകർ തങ്ങളുടെ താമസപരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നും സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകൾ ഇല്ല എന്നത് സംബന്ധിച്ച രേഖയും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ജൂൺ 18 വൈകിട്ട് 4നകം തിരുവനന്തപുരം കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. പൂർണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-43.

ഇ-മെയിൽ വിലാസം: dioprdphotopanel@gmail.com. ഫോൺ: 0471-2731300.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

13 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

20 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago