ഓണ നാളുകളിൽ നഗരവീഥികളിൽ ഗതാഗത നിയന്ത്രണം: പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണം

ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിക്കുന്നതിന് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.  

സെപ്റ്റംബർ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവ

ഓണഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, സംഗീത കോളേജ് ഗ്രൗണ്ട്, എൽ.എം.എസ്. ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, എസ്.എം.പി. സ്കൂൾ ഗ്രൗണ്ട്, ആർട്സ് കോളേജ് ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, ഫൈൻ ആർട്സ് കോളേജ്, വിമൻസ് കോളേജ് ഗ്രൗണ്ട്, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി എന്നിവിടങ്ങളിൽ പാർക്കിംഗിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കനകക്കുന്നിൽ നിന്ന് കോർപ്പറേഷൻ വരെയുള്ള റോഡുകളിൽ തിരക്ക് അനുസരിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. കവറേജ് ഉണ്ടായിരിക്കും. കനകക്കുന്നിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. രാത്രി 12 മണിക്ക് ശേഷം ദീപാലങ്കാരങ്ങൾ അണയ്ക്കും. പാർക്കിംഗും വൺവേ നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

error: Content is protected !!