ഇന്നത്തെ 04-09-2025 ഓണം പരിപാടികൾ തിരുവനന്തപുരം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 4) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും. പ്രധാന വേദിയായ നിശാഗന്ധിയിൽ ഉത്രാട ദിനത്തിൽ വൈകിട്ട് ആറുമണിക്ക് ഫ്യൂഷൻ മ്യൂസിക് പരിപാടി മെലോഡിയ. 7ന് ടൈംസ് ഓഫ് ഇന്ത്യ നടത്തുന്ന, മ്യൂസിക് ഡയറക്ടർ ശരത്, നിത്യ മാമൻ, രാജേഷ് ചേർത്തല എന്നിവർ അവതരിപ്പിക്കുന്ന പരിപാടി.

തിരുവരങ്ങ് വേദിയിൽ വൈകിട്ട് ആറിന് തോൽപ്പാവക്കൂത്ത്, ഏഴ് മണിക്ക് ദഫ്മുട്ട്, ഏഴരയ്ക്ക് ഓട്ടൻതുള്ളൽ.

സോപാനം വേദിയിൽ ആറ് മണിക്ക് പാവ നാടകം, 7.30 ന് ശീതങ്കൻ തുള്ളൽ, എട്ടുമണിക്ക് വേലകളി.

സൂര്യകാന്തിയിൽ വൈകിട്ട് ഏഴ് മണിക്ക് ലൗലി ജനാർദ്ദനന്റെ ഗാനമേള, കനകക്കുന്ന് ഗേറ്റിൽ അഞ്ച് മണിക്ക് പഞ്ചാരി മേളം, ആറ് മണിക്ക് പഞ്ചവാദ്യം.

സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് നരേഷ് അയ്യരും ടീമും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്. പൂജപ്പുരയിൽ ഏഴ് മണിക്ക് മ്യൂസിക് ഷോ. ശംഖുമുഖത്ത് വൈകിട്ട് നാല് മണി മുതൽ ഒൻപത് മണിവരെ ഭരതനാട്യം, കാവ്യാലാപനം തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

ഭാരത് ഭവൻ ശെമ്മാങ്കുടി ഹാളിൽ അഞ്ചുമണി മുതൽ ഒൻപത് മണി വരെ ശാസ്ത്രീയ സംഗീതം. ഭാരത് ഭവനിൽ ആറ് മണി മുതൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ ആസ്വദിക്കാം. ഗാന്ധി പാർക്കിൽ വൈകീട്ട് 5:30 മുതൽ കഥാപ്രസംഗം. പബ്ലിക് ലൈബ്രറി ഹാളിൽ പ്രൊഫഷണൽ നാടകം കവിയരങ്ങ്, കഥയരങ്ങ് തുടങ്ങിയവ അവതരിപ്പിക്കും. മ്യൂസിയം കോമ്പൗണ്ടിൽ വൈകിട്ട് ആറ് മണി മുതൽ യോഗയും കളരിപ്പയറ്റ്, അമച്വർ നാടകവും കാണാം.

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകിട്ട് ആറു മുതൽ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും. ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ രമ്യാ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും.

ബാപ്പുജി ഗ്രന്ഥശാല പേരൂർക്കട, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം, വെള്ളായണി, നെടുമങ്ങാട്, മുടവൂർപാറ(പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്) തുടങ്ങിയ വേദികളിലും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

error: Content is protected !!