നെടുമങ്ങാട് ഓണം മൂഡിൽ; ഓണോത്സവം 2025ന് തുടക്കമായി

നെടുമങ്ങാടിനെ ഓണാവേശത്തിലാഴ്‌ത്തി ഓണോത്സവം 2025ന് തുടക്കമായി. കല്ലിങ്കൽ ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നടനും സംവിധായകനുമായ ബേസിൽ ജോസഫും മുഖ്യാതിഥികളായിരുന്നു.

സംസ്ഥാന സർക്കാരും നെടുമങ്ങാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

അത്തപ്പൂക്കളമത്സരം,  ഘോഷയാത്ര, വിവിധ കായിക  കലാമത്സരങ്ങൾ, വിപണനമേളകൾ, അമ്യൂസ്മെൻ്റ് പാർക്ക്, കാർണിവൽ, സാംസ്‌കാരിക സമ്മേളനങ്ങൾ സംഗീതരാവുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 8 വരെയാണ് ഓണാഘോഷം.


ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!