മൺവിള ഭാരതീയ വിദ്യാഭവൻ ആതിഥേയത്വമരുളുന്ന ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്.
ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭാരതീയ വിദ്യാഭവൻ മൺവിളയിൽ സെപ്റ്റംബർ 13 ശനിയാഴ്ച നടക്കുന്നു. ഈ മഹത്തായ കലാമാമാങ്കത്തിൻ്റെ ഉദ്ഘാടന കർമ്മം മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ ശ്രീ. അരവിന്ദ് വേണുഗോപാൽ നിർവ്വഹിക്കും. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ .ടി. ബാലകൃഷ്ണൻ (IAS Rtd) അധ്യക്ഷപദം അലങ്കരിക്കുന്ന ഈ വേദിയിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ശ്രീ. ഇ. രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ. എസ് ശ്രീനിവാസൻ (IAS Rtd), അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ശ്രീ ജി എൽ മുരളീധരൻ, ട്രഷറർ ശ്രീ സി എ സുരേഷ് എസ്, ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ വൈക്കം വേണുഗോപാൽ എന്നിവർ ആശംസാ പ്രസംഗം നടത്തും. പ്രിൻസിപ്പൽ ശ്രീമതി ദീപ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തും.
കേരളത്തിലുടനീളമുള്ള 31 ഭവൻസ് സ്കൂളുകളിൽ നിന്ന് 800ഓളം വിദ്യാർത്ഥികൾ കാറ്റഗറി 1, കാറ്റഗറി 4 വിഭാഗങ്ങളിലായി പങ്കെടുക്കും.
സൃഷ്ടി ക്യാമ്പസിന്റെ കീഴിൽ വിദ്യാർത്ഥികൾ നിർമിച്ച “വെൽകം റോബോട്ട്” പരിപാടിയുടെ മുഖ്യ ആകർഷണം. ഫെസ്റ്റിൻ്റെ ഭാഗമാകുന്ന വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളുന്നത് ഈ റോബോർട്ടായിരിക്കും. സൃഷ്ടി ക്യാമ്പസിനു കീഴിൽ സെപ്റ്റംബർ 8 മുതൽ തുടങ്ങി 3 ദിവസം നീണ്ടു നിന്ന വർക്ക്ഷോപ് സെഷൻ വഴി നവ്നീത് കൃഷ്ണ, അഭിജിത്ത് എ പി, മാളവിക ഉമാ ബിനോയ്, എസ് മദൻ മോഹൻ, നിരൻജൻ എൻ രാജ്, ശ്രീഹരി അനിൽ, സയോണ സാംകുട്ടി, ഗാനവി ഡി. കെ, പ്രണവ് അഭിലാഷ് കുമാർ, പ്രണവ് വി അരവിന്ദ് എന്നിവർ അടങ്ങുന്ന 10 ഓളം വിദ്യാർത്ഥികൾ സ്വന്തമായി നിർമിച്ച റോബോട്ട് ആണ് സ്വാഗതം നിർവഹിക്കുക.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…
തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…
തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…
@എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…
ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…