ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിൻറെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കുന്ന സഗീതാർച്ചന ഗുരുവായൂർ ദേവസ്വം ബോർഡ് അഗം ശ്രീ ബാലഗോപാൽ തിരി തെളിച്ച് ഉദ്ഘാനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ ശ്രീ വി കെ വിജയൻ, മറ്റു ഭരണസമിതി അംഗങ്ങൾ എഞ്ചിവർ ചടങ്ങിൽ പങ്കെടുത്തു.
നൂറോളം കലാകാരന്മാർ അർച്ചന അർപ്പിക്കുന്ന സംഗീത പരിപാടി വൈകുന്നേരത്തോടെ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹു. രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപ്പളളി രാമചന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ ശ്രീ ആൻറണി രാജു (ബഹു.എം എൽ എ) മുഖ്യാതിഥിയായും, ബഹു. റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയും
ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ശ്രീ എം ജി രാജമാണിക്കം, ഐ എ എസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അദ്ധ്യക്ഷനാകും. പ്രശസ്ത കവിയും എഴുത്തുകാര നുമായ പ്രൊഫ. വി മധുസൂദനൻ നായർ ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തും. മ തിരുവനന്തപുരം കോർപ്പറേഷൻ മണക്കാട് ഡിവിഷൻ കൗൺസിലർ ശ്രീ കെ കെ സുമേഷ്, ശ്രീവരാഹം ഡിവിഷൻ കൗൺസിലർ ശ്രീ ഹരികുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ , ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ സി മനോജ്, ശ്രീ കെ പി വിശ്വനാഥൻ, ശ്രീ സി.മനോജ്,
ശ്രീ.മനോജ് ബി നായർ, സ്വാഗത സംഘം ഭാരവാഹികളായ അഡ്വ. വാഞ്ചീശ്വര അയ്യർ (ചെയർമാൻ), പ്രൊഫ.വൈക്കം വേണുഗോപാൽ (കൺവീനർ), എന്നിവരും സന്നിഹിതരാകും.
ചടങ്ങിന്റെ ഭാഗമായി മുതിർന്ന സംഗീതഞ്ജരെ ആദരിക്കുകയും ചെയ്യും.
തിരുവനന്തപുരം നിവാസികളും മുതിർന്ന കർണ്ണാടക സംഗീതഞ്ജരു മായ ശ്രീമതി രുക്‌മിണി ഗോപാലകൃഷ്ണൻ, ശ്രീമതി ലളിതാ ഗോപാലൻ നായർ, ശ്രീ പി ആർ കുമാരകേരളവർമ്മ, ശ്രീ ചേർത്തല എ കെ രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ആദരിക്കും.
സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഉദ്ഘാടന സമ്മേളാനന്തരം പ്രശസ്‌ത കർണ്ണാടക സംഗീതഞ്ജൻ ശ്രീ വിഘ്നേഷ് ഈശ്വർ കച്ചേരി അവതരി പ്പിക്കും. ശ്രീ ആവണീശ്വരം എസ് ആർ വിനു (വയലിൻ), ശ്രീ എൻ ഹരി (മൃദംഗം), ശ്രീ കോവൈ സുരേഷ് (ഘടം) എന്നിവർ പക്കമേളം ഒരുക്കും.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…