ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിന് (കാറ്റഗറി 1 & 4) മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം. പ്രശസ്ത സിനിമ പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമ്മാനം നേടുകയെന്നതിനപ്പുറം പങ്കാളിത്തമാണ് പ്രധാനമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐ എ എസ് ഓർമ്മപ്പെടുത്തി. ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ കൂട്ടായ്മയാണ് ഈ കലാപ്രകടനങ്ങളുടെ നേട്ടമെന്ന് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി മുഖ്യ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ ശ്രീനിവാസൻ ഐഎഎസ് , അസോസിയേറ്റ് സെക്രട്ടറി ആൻഡ് ഡയറക്ടർ ഡോക്ടർ ജി.എൽ. മുരളീധരൻ, ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ പ്രിൻസിപ്പൽ ശ്രീ.സുനിൽ ചാക്കോ, പി ടി എ പ്രസിഡണ്ട് ശ്രീമതി രേഷ്മ ശ്രീരാജ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ വി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി എസ് എസ് ജയലക്ഷ്മി കൃതജ്ഞതയും അറിയിച്ചു.
കേരളത്തിലെ 27 ഭാരതീയ വിദ്യാഭവൻ സ്കൂളുകളിൽ നിന്നായി വിവിധ കലാവിഭാഗങ്ങളിൽ എണ്ണൂറിലധികം കുട്ടികൾ കലോത്സവത്തിൻ്റെ ഭാഗമായി .
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…