ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭവൻസ് ആദർശ വിദ്യാലയ കാക്കനാട് ഓവറോൾ ചാമ്പ്യൻമാർ

ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ്  ഫെസ്റ്റിന് (കാറ്റഗറി 1 & 4) മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം കുറിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമ്മാനം നേടുകയെന്നതിനപ്പുറം പങ്കാളിത്തമാണ് പ്രധാനമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐ എ എസ് ഓർമ്മപ്പെടുത്തി. ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ കൂട്ടായ്മയാണ് ഈ കലാപ്രകടനങ്ങളുടെ നേട്ടമെന്ന് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി മുഖ്യ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ ശ്രീനിവാസൻ ഐഎഎസ് , അസോസിയേറ്റ് സെക്രട്ടറി ആൻഡ് ഡയറക്ടർ ഡോക്ടർ ജി.എൽ. മുരളീധരൻ,  ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ പ്രിൻസിപ്പൽ ശ്രീ. സുനിൽ ചാക്കോ, പി ടി എ പ്രസിഡണ്ട് ശ്രീമതി രേഷ്മ ശ്രീരാജ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ വി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി എസ് എസ് ജയലക്ഷ്മി കൃതജ്ഞതയും അറിയിച്ചു. 

കേരളത്തിലെ 27 ഭാരതീയ വിദ്യാഭവൻ സ്കൂളുകളിൽ നിന്നായി വിവിധ കലാവിഭാഗങ്ങളിൽ എണ്ണൂറിലധികം കുട്ടികൾ കലോത്സവത്തിൻ്റെ ഭാഗമായി. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ. എസ്. ശ്രീനിവാസൻ ഐ എ എസ് നിർവ്വഹിച്ചു. ചടങ്ങിന് ഭാരതീയ വിദ്യാഭവൻ കേന്ദ്ര അസോസിയേറ്റ് സെക്രട്ടറി ആൻഡ് ഡയറക്ടർ ഡോക്ടർ ജി.എൽ. മുരളീധരൻ ആശംസ അറിയിച്ചു.,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ വി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി വീണ സാംകുട്ടി നന്ദിയും രേഖപ്പെടുത്തി.

കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ഓവറോൾ ചാമ്പ്യൻമാരായി. എളമക്കര ഭവൻസ് വിദ്യാമന്ദിർ, തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രം എന്നീ സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

1 week ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

1 week ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

1 week ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

2 weeks ago