#’ഫാം ഫ്യൂഷൻ 25 ‘ൽ ഫാം വിസിറ്റും നാടൻ ഭക്ഷ്യമേളയും തുടങ്ങി നിരവധി പരിപാടികൾ#
ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 17, 18, 19 തീയതികളിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റ് ‘ഫാം ഫ്യൂഷൻ 25 ‘ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഫാമുകളും പങ്കെടുക്കുന്ന ഫെസ്റ്റ് സെപ്റ്റംബർ 17ന് രാവിലെ 11മണിക്ക് ഡി.കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഫാം കൗൺസിൽ അംഗങ്ങൾ, കർഷക പ്രതിനിധികൾ, വനശ്രീ, കർഷകക്കൂട്ടങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കാർഷിക മേഖലയിലെ നൂതനസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകൾ, പ്രദർശന വിപണന സ്റ്റാളുകൾ, ഫാം വിസിറ്റ്, കലാപരിപാടികൾ, കൃഷി അധിഷ്ഠിത വിനോദ വിജ്ഞാന മത്സരങ്ങൾ, നാടൻ ഭക്ഷ്യമേള, സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന സ്റ്റാളുകൾ എന്നിവ സജ്ജീകരിക്കും. ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഫാം ഫെസ്റ്റിൽ ചെയ്തുകൊടുക്കുന്നതാണ്.
സെപ്റ്റംബർ 17ന് രാവിലെ 11.30ന് ‘കാലാവസ്ഥാനുസൃത കൃഷി ‘ എന്ന വിഷയത്തിൽ കാർഷിക സെമിനാർ നടത്തും. ഉച്ചതിരിഞ്ഞ് 2.30ന് സ്കൂൾ കുട്ടികൾക്കായി കാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കും. 18ന് രാവിലെ 10.30ന് നടക്കുന്ന കാർഷിക സെമിനാർ കാർഷികവികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യം. ‘കീടനാശിനി സുരക്ഷിത ഉപയോഗം ‘ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. തുടർന്ന് ഉച്ചതിരിഞ്ഞ് 2.30ന് കലാകായിക മത്സരങ്ങൾ നടത്തും.
സെപ്റ്റംബർ 19ന് രാവിലെ 10.30ന് ‘സംയോജിത രോഗനിയന്ത്രണം പച്ചക്കറി വിളകളിൽ ‘ എന്ന വിഷയത്തിൽ സെമിനാർ നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ എല്ലാ ഫാമുകളും ലാഭകരമായി പ്രവർത്തിക്കുന്നുവെന്നും ഫാം ഫെസ്റ്റ് ജില്ലയിലെ ഫാമുകൾക്ക് പുത്തൻ ഉണർവ് നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്.എൽ പങ്കെടുത്തു.
ഉന്നതി സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും…
ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ…
കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ…
തിരുവനന്തപുരം : സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസഥര്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ നേതൃത്വത്തിന്റെ…
പ്രസ് ക്ലബ് സംഘടിപ്പിച്ച മാത്യു സി. ആർ അനുസ്മരണ യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഭാഷണം നടത്തി.…
ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിന് (കാറ്റഗറി 1 & 4) മൺവിള ഭാരതീയ വിദ്യാഭവനിൽ ആവേശോജ്വലമായ തുടക്കം കുറിച്ചു.…