അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നു
ആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ വിജയദശമി നാളിൽ പുസ്‌തകങ്ങളും, ചിത്രരചനയ്ക്കുള്ള നിറങ്ങളും മധുരവിതരണവും ഒപ്പം അക്ഷരപ്പാട്ടിന്റെ പകലും കുട്ടികൾക്കായി സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ രാവിലെ (02-10-2025) 9 മണിക്ക് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന അക്ഷര കൈനീട്ട കൂട്ടായ്മ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതുമയാർന്ന അനുഭവമായി. ചടങ്ങ് മുൻ മാതൃകാ അധ്യാപകനും ഗ്രന്ഥകാരനുമായ വട്ടപ്പറമ്പിൽ പീതാംബരൻ മാസ്റ്റർ കഥപറഞ്ഞും നാടൻ പാട്ടുപാടിയും കുട്ടികളോട് സംവദിച്ചും ഉദ്ഘാടനം ചെയ്തു. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ജി.ബിനുലാൽ കുട്ടികൾക്ക് ആശംസയും സിന്ധു രഘുനാഥ് നന്ദിയും പറഞ്ഞു.
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…