ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും പുഷ്പാര്‍ച്ചന ചെയ്തു. സ്കൂള്‍ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനമായ ‘എക്കോസ് ഓഫ് ഗാന്ധിജി‘ പ്രദർശനം സ്കൂള്‍ പ്രിൻസിപ്പൽ ശ്രീമതി ദീപ വി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നടത്തിയ ഹൃദയസ്പർശിയായ പ്രസംഗത്തിന്റെ ഡിക്ലമേഷൻ അവതരിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി വഹിച്ച മഹത്തരമായ പങ്ക് പ്രതിഫലിപ്പിക്കുന്ന മൈം ഏറെ ശ്രദ്ധേയമായി. ഗാന്ധിജിക്ക് ഏറെ പ്രിയപെട്ട ഭജനകള്‍ വിദ്യാർത്ഥികൾ ആലപിച്ചു.
‘ക്വസ്റ്റ് ഫോർ നോളജ്’ ഹൗസ്‌വൈസ് ക്വിസ് മത്സരം, പോസ്റ്റർ ഡിസൈൻ, പെയിന്റിംഗ്, ഡ്രോയിംഗ്, സ്ലോഗൻ എഴുത്ത്, ലേഖന രചന തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി സ്മരണകള്‍ മഹാത്മാവിന്റെ ശാശ്വതമായ മൂല്യങ്ങളായ സത്യവും ലാളിത്യവും സഹനശക്തിയും മനോഹരമായി പ്രതിഫലിപ്പിച്ചു.
വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി…
തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ…
നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ…
ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് വ്യാഴാഴ്ച (ജൂൺ 18) വരെ അപേക്ഷിക്കാം.…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം…
സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന്…