ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്13 ഒക്ടോബർ ‌2025

പാളയം കണ്ണിമേറ മാർക്കറ്റ് എം- ബ്ലോക്ക് പ്രവർത്തനോദ്‌ഘാടനവും താക്കോൽദാ നവും

പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ  എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. നഗരവികസനത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നത്തിന്റെ പാതയിൽ ഈ ദിവസം ഒരു പ്രധാനഘട്ടമാണെന്ന് മന്ത്രി പ്രസ്താവിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കണ്ണിമേറ മാർക്കറ്റ് പ്രദേശത്ത്, കിഫ്‌ബി ഫണ്ടിന്റെ സഹായത്തോടെയും സ്മാർട്ട് സിറ്റി കമ്പനിയുടെ നേതൃത്വത്തോടെയും 71 കോടി 47 ലക്ഷം രൂപ ചെലവിൽ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുനരധിവാസ സമുച്ചയം സാക്ഷാത്കരിച്ചത്. 

ട്രിഡയുടെയും നഗരസഭയുടെയും ഏകദേശം 440-ൽ അധികം കച്ചവടക്കാരെയാണ് 50 സെന്റ് സ്ഥലത്ത് വികസിപ്പിച്ച എം ബ്ലോക്കിലേക്കു പുനരധിവസിപ്പിച്ചത്. ട്രിഡയുടെ കടകൾ സ്ഥിരമായും നഗരസഭയുടെ കടകൾ താൽക്കാലികമായുമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. വ്യാപാരികളും ഏജൻസികളും കൈകോർത്തു നടപ്പാക്കിയ ഈ ജനകീയ സംരംഭം നഗരവികസനത്തിലെ സഹകരണ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

ജീവിക്കാനുള്ള അവകാശത്തെയും തൊഴിൽ ഉറപ്പിനെയും മാനിച്ചുകൊണ്ടുള്ള പ്രതിബദ്ധതയുടെ ഉദാത്ത ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിമേറ മാർക്കറ്റിന്റെ പുനർനിർമാണം പൂർത്തിയായാൽ, അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉൾപ്പെടെ ആറ് നിലകളുള്ള ആധുനിക മാർക്കറ്റ് സമുച്ചയം രൂപം കൊള്ളും. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കും 
ആൻ്റണിരാജു എം. എൽ എ, ഡെപ്യൂട്ടി മേയർ പി .കെ .രാജു, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!