മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിനൽകിയതോടെ വിദ്യാലയങ്ങൾ മികച്ച സാമൂഹിക ഇടമായും മാറുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മൈലം സർക്കാർ കെ വി എൽപി സ്കൂളിലെ വർണകൂടാരം മാതൃകാ പ്രീ- സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങൾ മികച്ച പഠനാന്തരീക്ഷമാണ് ഒരുക്കുന്നത്. വർണകൂടാരം പോലുള്ള സൗഹൃദ ഇടങ്ങൾ കഴിവുകൾ പ്രകടിപ്പിക്കാൻ വഴിഒരുക്കുന്നു. നിർമിതബുദ്ധിസാധ്യത ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഉയർന്ന വിജയശതമാനം നിലനിർത്തിയ വിദ്യാഭ്യാസ ജില്ല കൊട്ടാരക്കരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. ജില്ലാ സിപിസി എസ് എസ് കെ ജി.കെ. ഹരികുമാർ പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. മൈലം സർക്കാർ കെ വി എൽപിഎസ് സ്കൂൾ പ്രധാന അധ്യാപിക പി. ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, മൈലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം എ.ബി. അംബികാ കുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.എസ്. അജിത, കുളക്കട ബി.ആർസി ബിപിസി എൽ. രാജി, കുളക്കട ബി ആർ സി കോർഡിനേറ്റർ സി.അരുൺ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ആർ.മധു, എസ് എം സി ചെയർമാൻ എസ്.സുനിത, മുൻ പ്രഥമാധ്യാപകൻ ജെയിംസ് ജോർജ്, എം പി ടി എ പ്രസിഡന്റ് ടി. ശാന്തി തുടങ്ങിയവർ പങ്കെടുത്തു.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും…
തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…
തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…
@എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…
ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…