കൊട്ടാരക്കര: വീട്ടില്‍ മോഷണശ്രമം നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലൂടെ കണ്ട ഗള്‍ഫിലുള്ള മകള്‍ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി. വയക്കല്‍ കമ്പംകോട് മാപ്പിളവീട്ടില്‍ ജേക്കബിന്റെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വെള്ളംകുടി ബാബു(55) ആണ് അറസ്റ്റിലായത്.
പുലര്‍ച്ച രണ്ടരയോടെ ആയിരുന്നു സംഭവം. വീട്ടുടമയായ ജേക്കബ് കുടുംബത്തോടൊപ്പം വീട് പൂട്ടി ഒരു മരണവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണശ്രമം. എന്നാല്‍ അടുക്കള ഭാഗത്ത് പതുങ്ങിയിരുന്ന മോഷ്ടാവിനെ ഗള്‍ഫിലുള്ള ജേക്കബിന്റെ മകള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പിതാവിനെ ഫോണില്‍ വിളിച്ച് മകള്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ജേക്കബ് അയല്‍വാസികളെ വിവരം അറിയിച്ചു. ഈ സമയം അടുക്കള പൂട്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ബാബു. എന്നാല്‍ നാട്ടുകാര്‍ വന്ന് ബാബുവിനെ പിടിക്കൂടി പൊലീസിന് കൈമാറി. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ബാബു.
തിരുവനന്തപുരം: വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച…
തിരുവനന്തപുരം യു.എസ്.ടി.യിലെ ഐ.ടി. പ്രൊഫഷണൽ രമ്യാ ശ്യാം ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രേഖപ്പെടുത്തി. വെറും 60 സെക്കൻഡിനുള്ളിൽ 116…
സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്…
ആറ്റിങ്ങൽ : "വേതനം നീതിയാണ് പെൻഷൻ അവകാശമാണ് -- പെൻഷൻ പഴയത് മതി" എന്ന മുദ്രാവാക്യവുമായി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ …
ഒരേ ദിവസം മൂന്ന് പേരാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് നാട്ടിലാകെ വാര്‍ത്തയായിരിക്കുകയാണ് ഒരു അങ്കണവാടി കെട്ടിടം. കോഴിക്കോട് മുക്കത്തെ നോര്‍ത്ത് കാരശ്ശേരിയിലെ…
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കലോത്സവത്തിന്റെ ഭാഗമായി മത്സരങ്ങള്‍ ആരംഭിച്ച്…