അംഗന്‍വാടി പുതിയ കെട്ടിടം ഒരേ ദിവസം ഉദ്ഘാടനം ചെയ്തത് മൂന്ന് തവണ

ഒരേ ദിവസം മൂന്ന് പേരാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് നാട്ടിലാകെ വാര്‍ത്തയായിരിക്കുകയാണ് ഒരു അങ്കണവാടി കെട്ടിടം. കോഴിക്കോട് മുക്കത്തെ നോര്‍ത്ത് കാരശ്ശേരിയിലെ കമ്പളവന്‍ ഉമ്മാച്ച മെമ്മോറിയില്‍ അങ്കണവാടിയാണ് അപൂര്‍വ ചടങ്ങിന് സാക്ഷ്യം വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭാരവാഹികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഈ ഉദ്ഘാടന മാമാങ്കത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്

യുഡിഎഫ് നേതൃത്വത്തിലുള്ള കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചത്. എന്നാല്‍ ഇദ്ദേഹം വരില്ലെന്ന പ്രചാരണം ഉയര്‍ന്നതിന് പിന്നാലെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും 17ാം വാര്‍ഡ് അംഗവുമായ വി പി സ്മിത നാടമുറിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്നാല്‍ ഈ പ്രവര്‍ത്തിയില്‍ നീരസമുണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഫലകം പ്രാകാശനം ചെയ്ത് രണ്ടാമത്തെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു.

നാട മുറിച്ചും ഫലകം നീക്കിയും രണ്ട് ജനപ്രതിനിധികള്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ യഥാര്‍ത്ഥ ഉദ്ഘാടകന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി. ഒടുവില്‍ ഇദ്ദേഹവും അങ്കണവാടി ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു

News Desk

Recent Posts

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

12 hours ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

12 hours ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

12 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

22 hours ago

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

1 day ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

1 day ago