ആറ്റിങ്ങൽ : “വേതനം നീതിയാണ് പെൻഷൻ അവകാശമാണ് — പെൻഷൻ പഴയത് മതി” എന്ന മുദ്രാവാക്യവുമായി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച അവകാശ സംരക്ഷണ ദിനമായി ആചരിച്ചു.
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധ്യാപക-സർവീസ് സംഘടനാ സമരസമിതി ആറ്റിങ്ങൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പ്രകടനവും അവകാശ സംരക്ഷണ സദസ്സും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ബാലകൃഷ്ണൻ ആറ്റിങ്ങൽ സിവിൽസ്റ്റേഷൻ അങ്കണത്തിൽ നടന്ന ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ജി.ലത അധ്യക്ഷത വഹിച്ചു.
അധ്യാപക-സർവീസ് സംഘടന സമരസമിതി ജില്ലാ-താലൂക്ക് ഭാരവാഹികളായ വർക്കല സജീവ്, ഡി.ബിജിന,സുജിത്ത് സുലോവ്, ഡോ.രാജി പി.വി, മിനി,റാണി, അജിത്.ജി,ദിവ്യ,മനോജ് കുമാർ,പ്രേമകുമാരി, ഫാമിദത്ത്, ഡോ.ശോഭകുമാരി, പ്രദീപ്കുമാർ.എസ്, ജയ.എസ്, ശ്രീപ്രിയ.ആർ, അനുശ്രീ, പി.മെഹ്ജബിൻ തുടങ്ങിയവർ പ്രകടനത്തിനും അവകാശ സംരക്ഷണ സദസ്സിനും നേതൃത്വം നൽകി.
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…
കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…