Categories: KERALANEWS

കരമനയാറിന്റെ തീരത്ത് നവ്യാനുഭവമൊരുക്കി ആഴാങ്കൽ വാക്‌വേ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിൽ കരമനയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ നദീതീരത്തിനോട് ചേർന്ന് നിർമ്മിച്ച ആഴാങ്കൽ വാക്‌വേ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിന് ഒരു നവ്യാനുഭവം സമ്മാനിക്കുന്ന വാക്‌വേയുടെ ഉദ്ഘാടന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ.എസ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു.

തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ വാക് വേ പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന ഇറിഗേഷൻ വകുപ്പാണ് വാക് വേയുടെ നിർമ്മാണം നടത്തിയത്.
പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് വാക് വേ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, റേഡിയോ പാർക്ക്, ഫുട്ബോൾ ടർഫ്, പ്ലേ ഏര്യ, ശൗചാലയം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഇടമായി ഇവിടം മാറും.
തുടർവികസനങ്ങളുടെ ഭാഗമായി ബോട്ടിംഗ്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങളും ആഴാംങ്കലിൽ ഒരുക്കുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ സെക്യൂരിറ്റി സംവിധാനവും മാലിന്യ സംസ്കരണ സംവിധാനങ്ങളും നഗരസഭ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

3 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

3 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

3 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

3 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago