ആർസിസിയിൽ ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഡോ. എം കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ആസ്സാമിലെ കാച്ചർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ (സിസിഎച്ച്ആർസി) ഡയറക്ടറും,മാഗ്‌സസെ അവാർഡ് ജേതാവും, പ്രശസ്ത ഓങ്കോളജിസ്റ്റുമായ ഡോ. രവി കണ്ണൻ, പ്രഭാഷണം നടത്തി.  കേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് ഡോ എം കൃഷ്ണൻ നായർ നൽകിയ അതുല്യ സംഭാവനകളെ അനുസ്മരിക്കുന്നതിനൊപ്പം ഇന്ത്യയിലെ കാൻസർ ചികിത്സാ രംഗത്തെ മുന്നേറ്റവും നാൾവഴികളും ചർച്ചയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ഡോ. രവി കണ്ണൻ നൽ‌കിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്തി പത്രവും ഫലകവും നൽകി ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ആർസിസി ഡയറക്ടർ ഡോ. രജനീഷ് കുമാർ എന്നിവർ സംസാരിച്ചു. ആർസിസിയിൽ നിന്നും വിരമിച്ച ഡോക്ടർമാരും,മുതിർന്ന ഡോക്ടർമാരും, മറ്റു ജീവനക്കാരും, വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!