മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെസഹോദരി വി വി മോദിനി അന്തരിച്ചു

എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി(65) അന്തരിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്എന്‍ സദനത്തില്‍  എസ്.എന്‍.ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്) യുടെ ഭാര്യയാണ്.
കണ്ണൂര്‍ എരഞ്ഞോളി മുരളീ നിവാസിലെ പരേതരായ ഗോപാലന്‍,ദേവകി ദമ്പതികളുടെ മകളാണ്. മക്കള്‍: ബി കൃഷ്ണപ്രസാദ്, ബി ശ്രീലക്ഷ്മി. മരുമക്കള്‍: ബിനുബാബു (മൊബൈൽ മെഡിക്കൽ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂർ). മറ്റ് സഹോദരങ്ങള്‍: വി.വി.ദിനേശ് കുമാര്‍, വി.വി.പ്രദീപ് കുമാര്‍.  സംസ്‌കാരം ഇന്നുച്ചക്ക് രണ്ടു മണിക്ക്.

error: Content is protected !!