മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി

കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിൽ തന്നേ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ ഒഴിഞ്ഞുമാറിയിരുന്നു. കലൂർ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോൾ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിൻ്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാൻ പാടേ അവഗണിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിൽ കോൺഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം വരുന്നതിന് തടസ്സമുണ്ടായതെന്നാണ് സ്പോൺസറുടെ വാദം.

error: Content is protected !!