യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്.
യുവജനങൾക്കുള്ള
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം  ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജന ങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം.

വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബ ങ്ങളിലെ വിദ്യാർത്ഥി കൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
വിവിധ ജന വിഭാഗ ങ്ങളിലെ മിശ്രവിവാഹിതർക്ക് ധന സഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപ യോളമാണ്.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട്  കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

  സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.


കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രന്റാണ് മറ്റൊരു പദ്ധതി.

തുടങ്ങി ഇന്നലെ ഉണ്ടായ  പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സു ക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്.

കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗ ത്തിലും ഉള്ളവരെ പരിഗണന യിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.

https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

error: Content is protected !!