Categories: KERALANEWS

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : പൊതുവിതരണ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ. അനിൽ അഭിനന്ദിച്ചു

നവംബർ 1 ന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന അവസരത്തിൽ ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ച പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ.അനിൽ അഭിനന്ദിച്ചു.
അതിദാരിദ്ര്യ മുക്തിയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഭക്ഷ്യഭദ്രതയിലൂടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത്. ഫലപ്രദമായ പൊതുവിതരണ സംവിധാനവും അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പുവരുത്തുന്ന വിപണി ഇടപെടൽ ശൃംഖലയും ഈ മേഖലയിൽ നിർണ്ണായക പങ്കുവഹിച്ചു. പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും  ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവരെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റേഷൻകടകളിലും മധുരം വിതരണം ചെയ്യും.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 5,58,981 കുടുംബങ്ങൾക്ക് റേഷൻ കാർഡ് അനുവദിക്കുകയും അർഹരായ 6,40,786 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകുകയും ചെയ്തിട്ടുണ്ട്. അനർഹമായി കൈവശംവച്ചിരുന്ന ഒരുലക്ഷത്തി എഴുപത്തിരണ്ടായിരത്തോളം റേഷൻ കാർഡുകൾ പിൻവലിച്ച് അർഹരായവർക്ക് അനൂകൂല്യം ലഭ്യമാക്കാനായി. പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെല്ലുവിളിയായപ്പോഴാണ് ആധാർകാർഡിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡുകൾ നൽകാൻ ഉത്തരവിറക്കിയത്. സമ്പൂർണ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തി അർഹമായ റേഷൻ വിഹിതം കൃത്യമായ അളവിലും തൂക്കത്തിലും യഥാർത്ഥ ഗുണഭോക്താക്കൾക്ക് എത്തിക്കാനായി.
ഘട്ടങ്ങളായുള്ള ദാരിദ്ര്യനിർമ്മാർജന പ്രവർത്തനങ്ങളുടെ വിജയമാണ് പ്രഖ്യാപനം. തദ്ദേശസ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ളവർ ഇതിനായി പരിശ്രമിച്ചു. ഈ നേട്ടം കൈവരിക്കാൻ സർക്കാരിനൊപ്പം സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തികളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർത്തതായി മന്ത്രി പറഞ്ഞു.
ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷനായ യോഗത്തിൽ ഭക്ഷ്യ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, കൗൺസിലർ പാളയം രാജൻ, ലീഗൽ മെട്രോളജി കൺട്രോളർ ആർ. റീനാ ഗോപാൽ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഹിമ കെ എന്നിവർ സംസാരിച്ചു.

News Desk

Recent Posts

ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ്; മികച്ച ഇൻക്ലൂസീവ് സ്കൂളിനും അധ്യാപകർക്കുമുള്ള പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കൊച്ചി, 27 ജൂൺ, 2026: കൊച്ചി പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്‌സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി,…

11 hours ago

തിരുവനന്തപുരം കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം നാളെ; വികസന തുടർച്ചയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ടെന്ന് മേയർ ശ്രീ: വി. വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം നാളെ (ജൂൺ 29, തിങ്കൾ) ഉച്ചയ്ക്ക് 2:30 ന് കോർപ്പറേഷൻ ഹാളിൽ…

12 hours ago

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത് തിരുവനന്തപുരം :ശബരിമലയുമായി ബന്ധപ്പെട്ട…

2 days ago

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ്…

2 days ago

തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : തമിഴ് ചലച്ചിത്ര മേഖലയിലെ അതികായൻ കെ ഭാ​ഗ്യരാജ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു…

2 days ago

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവ്

ഗവ.ലോ കോളേജിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. ജോലി സമയം…

4 days ago