
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 3 ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.55 ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് 3ന് കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അതിനു ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി രാജ്ഭവനിൽ തങ്ങും.
4 ന് രാവിലെ 11 മണിക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തു നിന്ന് മടങ്ങും.


