കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ ഉദ്ഘടാനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല തിരുവനന്തപുരം പ്രാദേശികകേന്ദ്രം അസി. പ്രൊഫസർ ഡോ. നിനിത കണിച്ചേരി മുഖ്യാതിഥിയായി സംസാരിച്ചു. ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആധ്യക്ഷ്യം വഹിച്ചു. കവിതാലാപനമത്സരം, ഉപന്യാസരചനാമത്സരവിജയികളായ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സമ്മാനവിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡയറക്ടര്‍ നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ ഭരണഭാഷാസന്ദേശം നല്‍കി.  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  അസി. ഡയറക്ടര്‍ സുജാചന്ദ്ര പി., സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ്‌, പി.ആര്‍.ഒ. റാഫി പൂക്കോം, സബ് എഡിറ്റര്‍ ശ്രീരാജ് കെ.വി. എന്നിവര്‍ സംസാരിച്ചു.
കോളെജ് സർവകലാശാല വിദ്യാർത്ഥികളുടെ കവിതാലാപനമത്സരത്തില്‍ മഹിമ കെ.ജെ. (ഒന്നാം വര്‍ഷം ബി.എ. സാമ്പത്തികശാസ്ത്രം, സര്‍ക്കാര്‍ വനിതാകോളെജ്, തിരുവനന്തപുരം),  സുചിത്ര എസ്.ആര്‍ (സര്‍ക്കാര്‍ ട്രെയിനിംഗ് കോളെജ്, തിരുവനന്തപുരം), എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും ആദിത്യ എസ് (മൂന്നാം വര്‍ഷം ബി.എ. മ്യൂസിക്, സര്‍ക്കാര്‍ വനിതാകോളെജ്, തിരുവനന്തപുരം),  സഞ്ജന വിശ്വനാഥ് (മൂന്നാം വര്‍ഷം ബി.എ. മ്യൂസിക്, സര്‍ക്കാര്‍ വനിതാകോളെജ്, തിരുവനന്തപുരം) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപന്യാസരചനാമത്സരത്തില്‍ അഭിനവ് വി. പ്രദീപ്‌ (ഒന്നാം വര്‍ഷം ബി.എ. മലയാളം, യൂണിവേഴ്സിറ്റി കോളെജ്, തിരുവനന്തപുരം), ഷിഫാന എസ്. (രണ്ടാം വര്‍ഷം എം.എ. ഹിസ്റ്ററി, യൂണിവേഴ്സിറ്റി കോളെജ്, തിരുവനന്തപുരം), ഹിബ ജെഫി പി.ടി (ഗവ. ലോ കോളെജ്, തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

*ജീവനക്കാര്‍ക്കുള്ള മത്സരം വിജയികള്‍ :* വായന മത്സരം (ഖസാക്കിന്റെ ഇതിഹാസം), ഒന്നാം സമ്മാനം-സ്മിതഹരിദാസ്, രണ്ടാംസമ്മാനം-ശ്രീകല ടി., വി.സി.  ബാലകൃഷ്ണ പണിക്കരുടെ  കവിത (ഒരു വിലാപം)  ആലാപന മത്സരം, ഒന്നാം സമ്മാനം- എം. ആർ. മീര, രണ്ടാം സമ്മാനം-ശ്രീകല ടി., 3. കണ്ടെഴുത്തു മത്സരം (ശരിയായ വാക്ക് കണ്ടെത്തൽ)- ഒന്നാം സമ്മാനം – വീണ വി., രണ്ടാം സമ്മാനം   -ശ്രീകല ടി., കവിതാലാപന മത്സരം ഒന്നാം സമ്മാനം- ശ്രീകല ടി., രണ്ടാം സമ്മാനം-വിദ്യ വി. ആർ.
കവിതയുടെ സഞ്ചാരങ്ങൾ എന്ന വിഷയത്തിൽ കവി വിനോദ് വൈശാഖി പ്രഭാഷണം നടത്തി. എൻ. വി. ഹാളിൽ നടന്ന പ്രഭാഷണത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. മോഡറേറ്ററായി. വിജ്ഞാനഭാഷ : ചരിത്രം വർത്തമാനം എന്ന വിഷയത്തിൽ സംസ്ഥാന പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ പ്രഭാഷണം നടത്തി. സബ് എഡിറ്റർ അനുപമ ജെ. മോഡറേറ്ററായി. ഭാഷയുംമനുഷ്യാവകാശവും എന്ന വിഷയത്തിൽ കവിയും അധ്യാപകനുമായ ഡി. യേശുദാസ് പ്രഭാഷണം നടത്തി. റിസർച്ച് ഓഫീസറും വിജ്ഞാനകൈരളി എഡിറ്ററുമായ കെ. ആർ. സരിതകുമാരി മോഡറേറ്ററായി.

Web Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

22 minutes ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

2 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

2 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

3 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

20 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago