യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12 – ന്, രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ യെജമാൻ, പ്രേക്ഷകർക്ക് വിരുന്നു മായി വീണ്ടും തീയേറ്ററിലെത്തുന്നു. ആദർശ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്. എ.വി.എം പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം ആർ.വി. ഉദയകുമാർ നിർവ്വഹിക്കുന്നു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ, ദൃശ്യപ്പൊലിമയോടെ എത്തുന്ന ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു.

ആദ്യ കാലത്ത് തനിക്ക് മുന്നിൽ വാതിൽ കൊട്ടി അടച്ച എ.വി.എം ന്, യെജമാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം സമ്മാനിച്ച് പകരം വീട്ടിയ രജനികാന്ത്, പിന്നീട് എ.വി.എമ്മിന്റെ ഇഷ്ട നടനായി മാറുകയായിരുന്നു.

സ്വന്തം നാടിനെയും, ജനങ്ങളെയും സേവിച്ച, ജനങ്ങളുടെ യെജമാനൻ ആയി ജീവിച്ച ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം പറയുന്നത്. എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കഥ തിരഞ്ഞെടുത്തതോടെ, ചിത്രത്തെ ജനങ്ങൾ രണ്ട്കൈയ്യും നീണ്ടി സ്വീകരിക്കുകയായിരുന്നു. തമിഴ് നാട്ടിലും, കേരളത്തിലും,നൂറ്റി എഴുപത്തിയഞ്ച് ദിവസം തുടർച്ചയായാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.

മീന അവതരിപ്പിക്കുന്ന വൈത്തീശ്വരി എന്ന സുന്ദരിപ്പെണ്ണിനെ സ്വന്തമാക്കാൻ, രജനികാന്തും, വില്ലൻ വേഷത്തിലെത്തുന്ന നെപ്പോളിയനും തമ്മിൽ നടക്കുന്ന കാളവണ്ടി മൽസരം പ്രേക്ഷകരെ ആകർഷിക്കും. 1993 – ൽ പുറത്തിറങ്ങിയ യെജമാൻ പുതിയ തലമുറക്കും വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കും.

എ.വി.എം. പ്രൊഡക്ഷൻസ് നിർമ്മിച്ച യെജമാൻ ആർ.വി. ഉദയകുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – കാർത്തിക് രാജ, എഡിറ്റർ-നാഗരാജ്, സംഗീതം – ഇളയരാജ,വിതരണം – ആദർശ് ഫിലിംസ്, പി.ആർ. ഒ – അയ്മനം സാജൻ

രജനികാന്ത്, മീന, ഐശ്വര്യ, എം.എം. നമ്പ്യാർ, നെപ്പോളിയൻ, കൗണ്ടമണി, മനോരമ, വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Web Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

19 minutes ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

2 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

2 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

2 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

20 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago