കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളേജിൽ

കേരള കാർഷിക സർവകലാശാലയിലെ ആദ്യ ഇലക്ട്രിക് ബഗ്ഗി വെള്ളായണി കാർഷിക കോളേജിൽ  നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ  ഇലക്ട്രിക്ക് ബഗ്ഗിയുടെ താക്കോൽ നാഗേഷ് കുമാർ അനുമലയിൽ നിന്നും ഏറ്റുവാങ്ങി.  നബാർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാബ് ഫൗണ്ടേഷന്റെ ക്ലീൻ ആക്സിസിബിൾ  മൊബിലിറ്റി ഫോർ പീപ്പിൾ ഇൻ യൂണിവേഴ്സിറ്റി സ്പേസസ്  (CAMPUS) എന്ന  കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പ്രോജക്ടിന് കീഴിലാണ് ഇലക്ട്രിക്ക് ബഗ്ഗി കോളേജിന് ലഭിച്ചത്. കാർഷിക കോളേജിൻറെ സുസ്ഥിര വികസനത്തിനും ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ് ഇലക്ട്രിക്ക് ബഗ്ഗിയെന്ന് വെള്ളായണി കാർഷിക കോളേജ് ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ അഭിപ്രായപ്പെട്ടു. സർവകലാശാലയിൽ പ്രകൃതി സൗഹൃദവും എല്ലാവർക്കും ഉപയോഗിക്കാനാവുന്നതുമായ ഗതാഗത സംവിധാനം ഒരുക്കുക, മുതിർന്ന പൗരന്മാർക്കും, അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും സുഗമമായ യാത്ര സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രോഫ. ഡോ. അലൻ തോമസ് അറിയിച്ചു. കേരള കാർഷിക സർവ്വകലാശാലയും നബാർഡും ചേർന്നുള്ള പ്രവർത്തനങ്ങളും   സഹകരണവും വളരെ മികവുറ്റതാണെന്നു  വെള്ളായണി  കാർഷിക കോളേജ് മുൻ ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു. കാർഷിക കോളേജിലെ അധ്യാപകരും, ജീവനക്കാരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുകയും ഇലക്ട്രിക്ക് ബഗ്ഗിയിൽ ക്യാമ്പസ്സിലെ ആദ്യ യാത്രയിൽ പങ്കാളികളവുകയും ചെയ്തു. വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. അലൻ തോമസ് പദ്ധതി സാക്ഷാത്ക്കരിക്കാൻ പ്രയത്നിച്ച നബാർഡ്, നാബ് ഫൗണ്ടേഷൻ, PTA  പ്രതിനിധികൾ, അധ്യാപകർ മുതലായവർക്ക് നന്ദി അർപ്പിച്ചു.

Web Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

20 minutes ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

2 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

2 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

2 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

20 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago