ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.

50,000 രൂപയും ആറ്റുകാൽ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ സ്വർണലോക്കറ്റും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  ഫെബ്രുവരി 22 ന് കാപ്പുകെട്ടി കുടിയിരുത്തി ഉത്സവം തുടങ്ങുന്ന ദിവസം വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം വിതരണം നൽകുന്നു🙏❤️

error: Content is protected !!